NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തെങ്ങ് ദേഹത്ത് വീണ് 2 വയസ്സുകാരന് ദാരുണാന്ത്യം.

മലപ്പുറം: കൽപ്പകഞ്ചേരി പറവന്നൂരിൽ വലിയുമ്മയുടെ കൂടെ പോകുകയാ യിരുന്ന രണ്ടു വയസുകാരൻ ദേഹത്ത് തെങ്ങ് മുറിഞ്ഞു വീണ് മരിച്ചു.

 

കൽപ്പകഞ്ചേരി പറവന്നൂരിലെ പരിയാരത്ത് അഫ്സൽ ഷാനിബ ദമ്പതികളുടെ ഇളയമകൻ അഹമ്മദ് സയാനാണ് മരിച്ചത്.

 

വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് ദാരുണമായ അപകടം. വീടിനോട് ചേർന്നുള്ള ബന്ധുവീട്ടിലേക്ക് വലിയുമ്മയുടെ കൂടെ പോകുകയായിരുന്നു സയാൻ. ഇതിനിടെ തെങ്ങ് മുറിഞ്ഞുവീഴുകയായിരുന്നു.

 

തുടർന്ന് നാട്ടുകാരുടെയും പുറത്തെടുത്ത സയാനെ കോട്ടക്കൽ ആസ്റ്റർ മിംസിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണം. കൽപ്പകഞ്ചേരി പോലീസ് നടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published.