മൂന്നിയൂരിൽ മുപ്പത്തി ഒമ്പതാമത് ബൈത്തുറഹ്മ സമർപ്പിച്ചു.
1 min read

തിരുരങ്ങാടി : മൂന്നിയൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റി പാലപ്പെട്ടി ഖാലിദിന് നിർമിച്ചു നൽകിയ ബൈത്തുറഹ്മയുടെ താക്കോൽ ദാനം മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: പി എം എ സലാം നിർവ്വഹിച്ചു. മുസ്ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് സയ്യിദ് സലീം ഐദീദ് തങ്ങളാണ് ഗൃഹപ്രവേശനത്തിന് നേതൃത്വം നൽകിയത് ബൈത്തുറഹ്മ പദ്ധതി പ്രകാരം മൂന്നിയൂരിൽ നിർമ്മിക്കുന്ന 39-ാമത് വീടാണത്.
വാർഡ് പ്രസിഡണ്ട് വി. ഹുസ്സയിൻ കോയ അധ്ദ്യ ക്ഷത വഹിച്ചു. പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ. എ, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ഡോ. വി.പി അബ്ദുൾ ഹമീദ് മാസ്റ്റർ, പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂർ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് . വി.പി സൈതലവി എന്ന കുഞ്ഞാപ്പു വനിത ലീഗ് സംസ്ഥാന സെക്രട്ടറി
സറീന ഹസീബ് , ഹൈദർ കെ. മൂന്നിയൂർ എൻ.എം അൻവർ സാദത്ത് , എം സൈതലവി,
കെ.ടി സാജിത, എൻ.എം സുഹറാബി, കുട്ടശ്ശേരി ഷരീഫ , ഹനീഫ ആച്ചാട്ടിൽ
സി.ടി അയ്യപ്പൻ, സ്റ്റാർ മുഹമ്മദ്, സഹീറ കൈതകത്ത്, എൻ.എം റഫീഖ്,
ചാന്ത് അബ്ദുസ്സമദ്,ജന. വാർഡ് സെക്രട്ടറി സിദ്ധീഖ് മൂന്നിയൂർ, ആലി മുട്ടിച്ചിറക്കൽ,കെ ടി ഹംസ ഹാജി,ഓ മുഹമ്മദ് ,പി പി ഗഫൂർ ,വി പി മുഹമ്മദ് കുട്ടി, റിഷാദ് പി കെ എന്നിവർ സംബന്ധിച്ചു.