മലപ്പുറത്ത് വിദ്യാർഥി കരിങ്കൽ ക്വാറിയിൽ മുങ്ങി മരിച്ചു.


മലപ്പുറം: ഇരുമ്പുഴി വടക്കുംമുറി പാറക്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വിദ്യാർഥി മുങ്ങി മരിച്ചു.
കോട്ടക്കൽ രണ്ടത്താണി പൂവഞ്ചിന സ്വദേശി നാദിസ് അലി (18) ആണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു അപകടം.
നാട്ടുകർ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തി എങ്കിലും വിഫലമായി. പിന്നീട് അഗ്നി രക്ഷാസേന എത്തിയാണ് പുറത്തെടുത്ത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
മഅദിൻ കോളേജിലെ പ്ലസ്‌ടു വിദ്യാർഥിയാണ് നാദിസ് അലി.