NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ദേശീയ വനിതാ കമ്മീഷന്‍ പ്രഥമ അധ്യക്ഷ ജയന്തി പട്‌നായിക് അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ദേശീയ വനിതാ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷയുമായിരുന്ന ജയന്തി പട്‌നായിക് (90) അന്തരിച്ചു. ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. മകന്‍ പ്രിതിവ് ബല്ലവ് പട്നായിക്കാണ് ജയന്തി പട്നായിക്കിന്റെ മരണവാര്‍ത്ത അറിയിച്ചത്.

1992-1995 കാലത്താണ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയായി സേവനം അനുഷ്ഠിച്ചു. ഒഡീഷ മുന്‍ മുഖ്യമന്ത്രി ജാനകി ബല്ലഭ് പട്നായിക്കിന്റെ ഭാര്യയാണ്. ജയന്തി നാല് തവണ പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

1953ലാണ് ജയന്തി ഒഡീഷ മുന്‍ മുഖ്യമന്ത്രി പട്നായിക്കിനെ വിവാഹം കഴിക്കുന്നത്. 2015ല്‍ പട്‌നായിക്ക് മരിച്ചു. ആസാമിന്റെ മുന്‍ ഗവര്‍ണര്‍ കൂടിയാണ് ജെ.ബി. പട്‌നായിക്ക്.

Leave a Reply

Your email address will not be published. Required fields are marked *