കെഎസ്ആര്‍ടിസി ബസ് ഇടിച്ച് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി മരിച്ചു


പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി ആനന്ദപ്പള്ളി സുരേന്ദ്രന്‍ വാഹനാപകടത്തില്‍ മരിച്ചു. റോഡിലൂടെ നടന്നു പോകുന്നതിനിടയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ആനന്ദപ്പള്ളി ജംഗ്ഷനില്‍ വച്ചാണ് അപകടമുണ്ടായത്. ഉടന്‍തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ജോലിസമയത്ത് മദ്യപിക്കുന്ന ജീവനക്കാരെ പിടികൂടാന്‍ കെഎസ്ആര്‍ടിസി; കൂടുതല്‍ ബ്രെത്ത്ലൈസറുകള്‍ വാങ്ങും
ജോലിസമയത്ത് മദ്യപിക്കുന്ന ജീവനക്കാരെ കണ്ടെത്താന്‍ കൂടുതല്‍ ബ്രെത്ത്‌ലൈസറുകള്‍ വാങ്ങാന്‍ കെഎസ്ആര്‍ടിസി നടപടി ആരംഭിച്ചു. എല്ലാ ജില്ലകളിലും ബ്രെത്ത്ലൈസര്‍ സംവിധാനത്തോടെ സ്‌ക്വാഡിന് രൂപം നല്‍കാന്‍ തീരുമാനമായി.
നിലവില്‍ നാല് ജില്ലകളില്‍ മാത്രമാണ് ബ്രെത്ത്‌ലൈസര്‍ സംവിധാനത്തോടെ സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നത്. മറ്റ് പത്ത് ജില്ലകളിലും സ്‌ക്വാഡിന് ഉടന്‍ ബ്രെത്ത്ലൈസര്‍ നല്‍കും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്ത് മാത്രം പത്ത് ബ്രെത്ത്ലൈസറുകള്‍ വാങ്ങുന്നുണ്ട്. ഇതിനായി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി.
കാട്ടാക്കടയില്‍ അച്ഛനെയും മകളെയും കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ചത് വിവാദമായിരുന്നു. ഈ സംഭവം കോര്‍പ്പറേഷന് നാണക്കേടുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ ജീവനക്കാര്‍ മദ്യപിച്ചിരുന്നുവെന്ന് ആരോപണം ഉണ്ടായാല്‍ പ്രതിരോധിക്കാന്‍ നിലവില്‍ മാര്‍ഗമില്ല. തുടര്‍ന്നാണ് പുതിയ തീരുമാനം.