എം.വി ഗോവിന്ദന്‍ രാജിവെച്ചു; എം.ബി രാജേഷ് മന്ത്രിയാകും, എ.എന്‍ ഷംസീര്‍ സ്പീക്കര്‍
എം.വി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയായ ഒഴിവില്‍ പുതിയ മന്ത്രിയായി എം.ബി രാജേഷ്. ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. കണ്ണൂരില്‍ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗം എ.എന്‍ ഷംസീര്‍ സ്പീക്കറാകും.
എംവി ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജിവെച്ചു. അനാരോഗ്യം മൂലം കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടി സെക്രട്ടറിയുടെ ചുമതല നിര്‍വഹിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് എം വി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തെത്തിയത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയന്‍, പിബി അംഗങ്ങളായ എ വിജയരാഘവന്‍, എം എ ബേബി എന്നിവര്‍ പങ്കെടുത്ത സംസ്ഥാന സമിതി യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
പുതിയ മന്ത്രിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് സംസ്ഥാന സെക്രട്ടേറിയറ്റിനെ ചുമതലപ്പെടുത്തിയാണ് കഴിഞ്ഞ സംസ്ഥാന സമിതി യോഗം പിരിഞ്ഞത്. നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മന്ത്രി സ്ഥാനം രാജിവയ്ക്കാതെ രണ്ടുപദവികളിലും തുടര്‍ന്നത്.
