എ.ആർ. നഗർ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.ഹനീഫ അന്തരിച്ചു


എ.ആർ. നഗർ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പാലമഠത്തിൽ കോഴിശ്ശേരി ഹനീഫ എന്ന കുഞ്ഞാപ്പു ( 54 ) അന്തരിച്ചു.
കുന്നുംപുറം കൊടക്കല്ല് സ്വദേശിയാണ് . ജനാസ നിസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് ഊക്കത്ത് ജുമാ മസ്ജിദിൽ.
കോണ്ഗ്രസ് നേതാവായ ഇദ്ദേഹം ഏഴാം വാർഡിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇന്നലെ രാത്രി ശ്വാസം മുട്ടൽ ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.
ഇന്ന് പുലർച്ചെ മരിച്ചു.
ഭാര്യ , സലീന. മക്കൾ : മുക്താർ , മനാഫിർ, ഒരു മകളുമുണ്ട്.