NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

താലൂക്ക് ആശുപത്രിയിലേക്ക് ബെഞ്ചുകൾ നൽകി മൈ ചെമ്മാട് ജനകീയ വാട്സാപ്പ് കൂട്ടായ്മ

ചെമ്മാട് ; തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് ബെഞ്ചുകൾ നൽകി മൈ ചെമ്മാട് ജനകീയ വാട്സാപ്പ് കൂട്ടായ്മ മാതൃകയായി. ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിന് കൈമാറി.
  ചടങ്ങിൽ ജനകീയ കൂട്ടായ്മ പ്രസിഡന്റ് കെ.പി.ഹബീബ് നേതൃത്വം നൽകി.
ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ്, ജനകീയ കൂട്ടായ്മ സെക്രട്ടറി അസ്‌കർ വെഞ്ചാലി, സൈനു ഉള്ളാട്ട് എന്നിവർ പ്രസംഗിച്ചു. അഡ്മിൻ ആസിഫ് പാസ്‌ക, സി.ടി.ഹൈദർ അലി, സലീം, -റഫീഖ് മാഞ്ചസ്റ്റർ എന്നിവർ സംബന്ധിച്ചു.
നാലുവർഷമായി ചെമ്മാടിന്റെ സാമൂഹിക സാംസ്‌കാരിക രംഗത്ത് വേറിട്ട നിരവധി പ്രവർത്തനങ്ങൾ നടത്തി മാതൃകയാവുകയാണ് ഈ ജനകീയ കൂട്ടായ്മ.
ആശുപത്രിയിലേക്ക് ആവശ്യമായ ഫാൻ കോവിഡ് കാല അണു നാശിനി യന്ത്രവും, കോവിഡ് സമയത്തു രോഗികൾക്കായുള്ള പ്രത്യേക വാർഡും സജ്ജീകരിച്ചു ഈ ജനകീയ കൂട്ടായ്മ ശ്രദ്ധനേടിയിരുന്നു.
ഏറെ കാലമായി അഭിമുഖീകരിക്കുന്ന
ആശുപത്രിയുടെ മലിനജല പ്രശ്നത്തിൽ മൈ ചെമ്മാട് ജനകീയ വാട്സ്ആപ് കൂട്ടായ്മ ജനകീയ ഇടപെടലുകൾ നടത്തിയിരുന്നു.
തുടർന്നും ഇത്തരം ജനോപകാരപ്രദമായ മാതൃകാ പ്രവർത്തനങ്ങളിൽ കൂട്ടായ്മ സജീവമായി രംഗത്തുണ്ടാകുമെന്ന് അഡ്വൈസർ അഹമ്മദ് പൂക്കയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *