NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കോയകുഞ്ഞി നഹ സ്മാരക മന്ദിരം; കുറ്റിയടിക്കലും അനുസ്മരണ സദസ്സും നടത്തി

 

തിരൂരങ്ങാടി : സി.പി.ഐ യുടെ മുതിർന്ന നേതാവായിരുന്ന കോയകുഞ്ഞി നഹയുടെ നാമധേയത്തിൽ ചെമ്മാട് നിർമിക്കുന്ന സ്മാരക മന്ദിരത്തിന്റെ ( സി.പി.ഐ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ഓഫീസ്) നിർമാണ പ്രവൃത്തിയുടെ കുറ്റിയടിക്കൽ സി.പി.ഐ  ജില്ലാ സെക്രട്ടറി കൃഷ്ണദാസ് മാസ്റ്റർ നിർവ്വഹിച്ചു.
തുടർന്ന് നടന്ന അനുസ്മരണ സദസ്സിൽ ജില്ലാ അസിറ്റന്റ് സെക്രട്ടറി ഇരുമ്പൻ സൈതലവി, ജില്ലാ എക്സികുട്ടീവ് അംഗം പി. മൈമൂന, ഡിവിഷൻ കൗൺസിലർ നദീറ എന്നിവർ സംസാരിച്ചു. മുതിർന്ന നേതാവ് പ്രൊ. ഇ.പി.മുഹമ്മദലിയെ  സി.പി.ഐ തിരുരങ്ങാടി ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.പി. നൗഫൽ പൊന്നാടയണിയിച്ച് ആദരിച്ചു.
ജില്ലാ കാൺസിൽ അംഗം ജി.സുരേഷ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ. മൊയ്തീൻ കോയ സ്വാഗതവും മോഹനൻ നന്നമ്പ്ര നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!