കുഞ്ഞിനെ കാണാൻ ഭർത്താവ് ഗൾഫിൽ നിന്നെത്തിയ ഉടനെ ഭാര്യ കുഴഞ്ഞു വീണു മരിച്ചു.


കുഞ്ഞിനെ കാണാൻ ഭർത്താവ് ഗൾഫിൽ നിന്നെത്തിയ ഉടനെ ഭാര്യ കുഴഞ്ഞുവീണു മരിച്ചു. കുമ്പള ആരിക്കാടി മുഹിയുദ്ദീൻ നഗറിലെ അഷ്‌റഫിന്റെ ഭാര്യ സഫാന (25) ആണ് മരിച്ചത്. ഒരു മാസം മുമ്പാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്.
പ്രസവാനന്തരം സ്വന്തം വീട്ടിൽ ആയിരുന്ന സഫാന മുപ്പത്തിയഞ്ചാം ദിവസമായ ചൊവ്വാഴ്ച കുഞ്ഞിന്റെ തൊട്ടിൽ കെട്ടൽ ചടങ്ങിന് ആരിക്കാടിയിലെ ഭർതൃവീട്ടിൽ എത്തിയതായിരുന്നു.
ദുബൈയിലായിരുന്ന അഷ്റഫും ഉച്ചയോടെ വീട്ടിലെത്തി കുഞ്ഞിനെയും മാതാവിനെയും കണ്ടു നിമിഷങ്ങൾക്കകം സഫാന കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തൊട്ടടുത്ത കുമ്പള ജില്ല സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
രണ്ടുവർഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. മഞ്ചേശ്വരം മര്‍ത്തനയിലെ അബ്ദുല്ല – ആഇശ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: അല്‍ത്വാഫ്. ചൊവ്വാഴ്ച രാത്രി 10 മണിയോടെ ആരിക്കാടി മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.