ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
പരപ്പനങ്ങാടി ബി ഇ എം ഹയർ സെക്കണ്ടറി സ്കൂൾ നിന്ന് പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
പരപ്പനങ്ങാടി മുൻസിപ്പൽ ചെയർമാൻ എ ഉസ്മാൻ പരിപാടി ഉദ്ഘാടനം നിർവഹിച്ചു.
പി.ടി.എ.പ്രസിഡന്റ് നൗഫൽ ഇല്ലിയൻ അധ്യക്ഷൻ വഹിച്ചു. പരപ്പനങ്ങാടി മുൻസിപ്പൽ വൈസ് ചെയർമാൻ ഷർബാനു സംബന്ധിച്ചു. കോർപ്പറേറ്റ് മാനേജർ റവ. സുനിൽ പുതിയാട്ടിൽ മുഖ്യാതിഥി ആയിരുന്നു.
വാർഡ് കൗൺസിലർ കാർത്തികേയൻ, സതീഷ് തോട്ടത്തിൽ BEMHSS ഹെഡ്മിസ്ട്രസ് റെനീറ്റ ഷെറിൻ സെൽവരാജ്, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ ഫിറോസ് ഖാൻ , മനാഫ് , ഹാരിസ് എന്നിവർ പ്രസംഗിച്ചു.
പ്രിൻസിപ്പൽ ബിന്ധ്യ മേരി ജോൺ ആ മുഖ പ്രഭാഷണവും സ്റ്റാഫ് സെക്രട്ടറി ഡോ. സീമ സ്വാഗതവും ഷഹാന ജാസ്മി നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ കാലാപരിപാടികളും നടന്നു
