30 അടി ഉയരത്തിലുള്ള സ്ഥാനാർത്ഥി യുടെ കൂറ്റൻ കട്ട് ഔട്ട് നിർമ്മിച്ച് യുവാക്കൾ.


പാലത്തിങ്ങൽ: തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിയുടെ കൂറ്റൻ കട്ട് ഔട്ട് നിർമ്മിച്ച് യുവാക്കൾ.
പരപ്പനങ്ങാടി മുൻസിപ്പാലിറ്റി യിലേക്ക് ഡിവിഷൻ 19ൽ നിന്നും എൽ.ഡി.എഫ് ജനകീയ വികസനമുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അച്ചംമ്പാട്ട് വിശാഖിൻ്റെതാണ് കൂറ്റൻ കട്ട്ഔട്ട്. 30 അടിയാണ് കട്ട് ഔട്ടിൻ്റെ ഉയരം. ഡിവിഷനിലുൾ പ്പെട്ട പുറ്റാട്ടുത്തറ നഗരയിൽ പാടത്ത് ആണ് കട്ട് ഔട്ട് സ്ഥാപിച്ചിരിക്കുന്നത്. കൂറ്റൻ കട്ട് ഔട്ട് കാണാൻ നിരവധിപേരാണ് ഇവിടം സന്ദർശിക്കുന്നത്. സ്ഥാനാർത്ഥിയുടെ സുഹൃത്തു കളുടെ നേതൃത്വത്തിലാണ് ഇത് സ്ഥാപിച്ചത്