പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവിനെ പരപ്പനങ്ങാടി പോലീസ്അറസ്റ്റ് ചെയ്തു.


പരപ്പനങ്ങാടി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിലായി.
വള്ളിക്കുന്ന് മുണ്ടിയൻകാവ്പറമ്പ് തെറാണി സബിൻ (21)നെ യാണ് പരപ്പനങ്ങാടി ഇൻസ്പെക്ടർ ഹണി കെ ദാസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കരാട്ടെ അധ്യാപകനായ പ്രതി കരാട്ടെ പഠിക്കാൻ വന്ന കുട്ടിയെ പ്രണയം നടിച്ച് ബന്ധു വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
പിന്നീട് പലതവണ ഇതേകാര്യം പറഞ്ഞു പിന്തുടർന്ന് ശല്യപ്പെടുത്തുകയും മൊബൈലിൽ പ്രതി എടുത്ത കുട്ടിയുടെ ചിത്രങ്ങൾ വാട്സാപ്പിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഭീഷണി സഹിക്കവയ്യാതെ കുട്ടി രക്ഷിതാക്കളെ അറിയിച്ചതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.