NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മാസപ്പിറവി ദൃശ്യമായി; സൗദിയിൽ ബലിപെരുന്നാൾ 09 ന്

 

ദുൽഹിജ്ജ മാസപ്പിറവി സഊദി അറേബ്യയിൽ ദൃശ്യമായതോടെ വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്കായി തീർത്ഥാടകരുടെ ഒഴുക്ക് തുടങ്ങി.

ഹജ്ജിന്റെ പുണ്യ കർമ്മങ്ങളിലൊന്നായ അറഫാ ദിനം (ദുൽഹിജ്ജ ഒൻപത്) ജൂലൈ 8 വെള്ളിയാഴ്ചയും ബലിപെരുന്നാൾ ശനിയാഴ്ചയുമായിരിക്കും. ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കുന്നതിനായി ഹാജിമാർ ദുല്‍ഹിജ്ജ ഏഴിന് വൈകീട്ടോടെ മക്കയില്‍ നിന്നും തമ്പുകളുടെ നഗരിയായ മിനാ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങും.

 

ദുല്‍ ഹിജ്ജ 13 നാണ് ഈ വർഷത്തെ ഹജ്ജിന്റെ ചടങ്ങുകള്‍ അവസാനിക്കുക.ദുല്‍ഹജ്ജ് മാസപ്പിറവി ദര്‍ശിക്കാനും വിവരം നല്‍കാനും രാജ്യത്തെ മുഴുവന്‍ വിശ്വാസി കളോടും സഊദി സുപ്രീം കോടതി ആഹ്വാനം ചെയ്തിരുന്നു.

റിയാദ് പ്രവിശ്യയിലെ ഹോത്ത സുദൈറിൽ ബുധനാഴ്ച വൈകുന്നേരം ദുൽഹിജ്ജ മാസപ്പിറവി ദര്‍ശിക്കുന്നതിനായി ഈ വർഷം വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്.

മുഖ്യ ജ്യോതിശാസ്ത്രജ്ഞൻ അബ്ദുല്ല ഖുദൈരിയുടെ നേതൃത്വത്തിലായിരുന്നു ദുൽഹിജ്ജ മാസപ്പിറവി നിരീക്ഷണം നടന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *