ചെട്ടിപ്പടിയിൽ ആംബുലൻസിടിച്ച് യുവാവിന് പരിക്ക്.
1 min read

പരപ്പനങ്ങാടി: റോഡ് മുറിച്ചു കടക്കുന്നതിനിടെ ആംബുലൻസിടിച്ച് യുവാവിന് പരിക്കേറ്റു.
കീഴ്ചിറ സ്വദേശി അധികാരിമണമ്മൽ രവീന്ദ്രൻ എന്ന ഉണ്ണി (47) ക്കാണ് പരിക്കേറ്റത്.
ചെട്ടിപ്പടി- ചേളാരി റോഡിൽ റെയിൽവേ ഗേറ്റിനും ജംഗ്ഷനുമിടക്ക് ബുധനാഴ്ച വൈകീട്ട് 6.15 ഓടെയാണ് സംഭവം.
ചേളാരി ഭാഗത്ത് നിന്നും ഗേറ്റ് കടന്ന് വന്ന ആംബുലൻസാണ് ഇയാളെ ഇടിച്ചത്.
പരിക്കേറ്റ ഉണ്ണിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.