NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഹരിതം സഹകരണം – 2022 ; 1000 മാവിൻ തൈകൾ വിതരണം ചെയ്ത് സഹകരണ വകുപ്പ്  

 

തിരൂരങ്ങാടി : സഹകരണ വകുപ്പ് നടപ്പിലാക്കുന്ന ഹരിതം സഹകരണം-22 തിരൂരങ്ങാടി സർക്കിളിലെ സംഘങ്ങൾക്കുള്ള മാവിൻ തൈ വിതരണോദ്ഘാടനം തിരൂരങ്ങാടി അസി. രജിസ്ടാർ ഇ. പ്രേമരാജ്  നിർവഹിച്ചു.
തിരൂരങ്ങാടി സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ഇമാമുദീൻ ഏറ്റുവാങ്ങി.
തിരൂരങ്ങാടി സർക്കിളിന് കീഴിലായുള്ള സഹകരണ സ്ഥാപനങ്ങൾക്ക് അൽഫോൻസ, മല്ലിക, എന്ന ഇനത്തിലുള്ള ആയിരം ഒട്ടുമാവിൻ തൈകളാണ് മെമ്പർമാർക്കും, പൊതുജനങ്ങൾക്കും നൽകുന്നത്.
ചടങ്ങിൽ ഇൻസ്പെക്ടർമാരായ കെ. അബ്ദുൽ അനീഷ്, കെ.ടി.വിനോദ്, ബേങ്ക്  ഡയറക്ടർ ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *