മലപ്പുറം ചേങ്ങോട്ടൂരില്‍ പന്നിവേട്ടക്കിടെ യുവാവ് വെടിയേറ്റ് മരിച്ചു


മലപ്പുറം: മലപ്പുറം ചട്ടിപ്പറമ്പ് ചേങ്ങോട്ടൂരില്‍ പന്നിവേട്ടക്കിടെ വെടിയേറ്റ് യുവാവ് മരിച്ചു. ചട്ടിപ്പറമ്പ് ആക്കപ്പറമ്പിലെ കണക്കയില്‍ അലവി എന്ന കുഞ്ഞാന്റെ മകന്‍ ഇര്‍ഷാദ് എന്ന ഷാനു (28 ) ആണ് വെടിയേറ്റ് മരിച്ചത്.
ചേങ്ങോട്ടൂരിലെ കാട് പിടിച്ച സ്ഥലത്ത് കാട്ടുപന്നികളുണ്ടെന്ന വിവരം അറിഞ്ഞാണ് ഷാനുവും രണ്ടു സൃഹൃത്തുക്കളും ചേര്‍ന്ന് തോക്കുമായി പന്നിവേട്ടക്കിറങ്ങിയത്.
ഇതിനിടെ വെടികൊണ്ടാണ് മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക വിവരം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..