NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

2021 സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ; ആവാസവ്യൂഹം മികച്ച ചിത്രം ബിജു മേനോനും ജോജു ജോർജും മികച്ച നടനുള്ള പുരസ്ക്കാരം; രേവതി മികച്ച നടി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ (Kerala State Films Awards 2021) പ്രഖ്യാപിച്ചു. ആവാസ വ്യൂഹം ആണ് മികച്ച ചിത്രം. ബിജു മേനോൻ, ജോജു ജോർജ് എന്നിവർ മികച്ച് നടനുള്ള പുരസ്ക്കാരം പങ്കിട്ടു. ആർക്കറിയാം എന്ന ചിത്രത്തിലെ അഭിനയമാണ് ബിജു മേനോന് പുരസ്ക്കാരം നേടിക്കൊടുത്തത്.

നായാട്ട്, ഫ്രീഡം ഫൈ രേവതിയാണ് മികച്ച നടി. ഭൂതകാലം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് രേവതിക്ക് പുരസ്ക്കാരം ലഭിച്ചത്.  സാംസ്ക്കാരികവകുപ്പ് മന്ത്രി സജി ചെറിയാനാണ് (Saji Cheriyan) പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചത്.

2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ

മികച്ച ചിത്രം – ആവാസ വ്യൂഹം

മികച്ച രണ്ടാമത്തെ ചിത്രം- ചവിട്ട്, നിഷിദ്ധോ

മികച്ച സംവിധായകൻ- ദിലീഷ് പോത്തൻ (ജോജി)

മികച്ച നടൻ- ബിജുമേനോൻ(ആർക്കറിയാം), ജോജു ജോർജു(നായാട്ട്, മധുരം, തുറമുഖം ഫ്രീഡം ഫൈറ്റ്)

മികച്ച നടി- രേവതി (ഭൂതകാലം)

മികച്ച സ്വഭാവ നടി- ഉണ്ണിമായ പ്രസാദ്

സ്വഭാവ നടൻ സുമേഷ് മൂർ (കള)

നവാഗത സംവിധായകൻ- കൃഷ്ണേന്ദു കലേഷ് (റാപ്പഡ)

ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിനുള്ള പ്രത്യേക പുരസ്ക്കാരം- ഹൃദയം (വിനീത് ശ്രീനിവാസൻ)

പ്രത്യേക ജൂറി പരാമർശം- ജിയോ ബേബി (ഫ്രീഡം ഫൈറ്റ്)

മികച്ച പിന്നണി ഗായിക- സിത്താര കൃഷ്ണകുമാർ (പാൽനിലാവിൻ പ്രിയേ, ചിത്രം കാണെ കാണെ)

മികച്ച പിന്നണി ഗായകൻ- പ്രദീപ് കുമാർ (രാവിൻ- മിന്നൽ മുരളി)

മികച്ച സംഗീത സംവിധായകൻ-ഹിഷാം അബ്ദുൽ വഹാബം (ഹൃദയം സിനിമയിലെ എല്ലാ ഗാനങ്ങൾ)

ഗാനരചയിതാവ് ഹരിനാരായണൻ
തിരക്കഥ – അഡാപ്റ്റേഷൻ്‍- ശ്യാം പുഷ്കർ- ജോജി
തിരക്കഥാകൃത്ത്- ഹിഷാന്ത് ആർകെ- ആവസയോഗ്യം
ഛായാഗ്രഹകൻ – മധു നീലകണ്ഠൻ ചുരുളി ‌
കഥാകൃത്ത്- ഷാഹി കബീർ – നായാട്ട്

ശബ്ദ രൂപകൽപന- രംഗനാഥൻ വി (ചുരുളി)

ശബ്ദ മിശ്രണം ജസ്റ്റിൻ- മിന്നൽ മുരളി

സിങ്ക് സൗണ്ട്- അരുൺ അശോക്, സോനു കെ പി

കലാസംവിധായകൻ- എവി ഗോകുൽ ദാസ്- തുറമുഖം

ചിത്രസംയോജനം- മഹേഷ് നാരായണൻ, രാജേഷ് രാമചന്ദ്രൻ

നൃത്ത സംവിധാനം- അരുൺലാൽ (ചവിട്ട്)

പുരുഷ ഡബിങ് ആർട്ടിസ്റ്റ്- അവാർഡിന് അർഹമായ പ്രകടനങ്ങൾ ഇല്ലായിരുന്നുവെന്ന് ജൂറി

വനിതാ ഡബിങ് ആർട്ടിസ്റ്റ്- ദേവി എസ് (ദൃശ്യം 2)

വസ്ത്രാലങ്കാരം – മെൽവി ജെ (മിന്നൽ മുരളി)

മേക്കപ്പ് ആർട്ടിസ്റ്റ്- രഞ്ജിത്ത് അമ്പാടി (ആർക്കറിയാം)

കളറിസ്റ്റ്- ബിജു പ്രഭാകർ (ചുരുളി)

നൃത്ത സംവിധാനം- അരുൾ രാജ്

മികച്ച ചലച്ചിത്ര ഗന്ഥം-ചമയം(പട്ടണ റഷീദ്)

ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ജൂറി പരാമർശം- നഷ്ട സ്വപ്നങ്ങൾ (ആർ ഗോപാലകൃഷ്ണൻ)

ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ജൂറി പരാമർശം- ഫോക്കസ് സിനിമ പഠനങ്ങൾ

പ്രത്യേക ജൂറി അവാർഡ് കഥ തിരക്കഥ- ഷെറി ഗോവിന്ദൻ (ചിത്രം- അവനോ ലിനോന)

ട്രാൻസ് ജെൻഡർ വിഭാഗം- ലേഖ എസ് (പമ്പരം)

വിഷ്വഷൽ എഫക്ട്- ആൻഡ്രൂ ഡിക്രൂസ് (മിന്നൽ മുരളി)

മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള 142 ചിത്രങ്ങളാണ് ജൂറി പരിഗണിച്ചത്. ചുരുക്ക പട്ടികയില്‍ എത്തിയത് 29 ചിത്രങ്ങളാണ്. രണ്ട് സിനിമകള്‍ ജൂറി വീണ്ടും വിളിച്ചുവരുത്തി കണ്ടു. മികച്ച നടൻ-നടി അടക്കം പ്രധാന വിഭാഗങ്ങളിൽ കടുത്ത മത്സരമാണ് ഇത്തവണ നടന്നത്.

ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ അഖ്തർ മിർസയുടെ നേതൃത്വത്തിലുള്ള ജൂറിയാണ് ഇത്തവണ അവാർഡ് നിർണയം നടത്തിയത്. സംവിധായകനും ചലച്ചിത്ര നിരൂപകനുമായ കെ.ഗോപിനാഥന്‍, പ്രമുഖ സംവിധായകന്‍ സുന്ദര്‍ദാസ് എന്നിവര്‍ പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയര്‍മാന്‍മാരായിരിക്കും.

ഇരുവരും അന്തിമ വിധിനിര്‍ണയ സമിതിയിലെ അംഗങ്ങളുമായിരിക്കും. 140ഓളം സിനിമകളാണ് ഇത്തവണ ജൂറിക്ക് മുന്നിലെത്തിയത്. ഏഴ് കുട്ടികളുടെ ചിത്രങ്ങളെയും പുരസ്ക്കാരത്തിനായി പരിഗണിക്കുന്നുണ്ട്. ഏപ്രില്‍ 28ന് ജൂറി സ്‌ക്രീനിംഗ് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *