സെല്‍ഫി എടുക്കുന്നതിനിടെ വിദ്യാർഥിനി ഫറോക്ക് പാലത്തില്‍ ട്രെയിന്‍തട്ടി മരിച്ചു


കോഴിക്കോട്: സെല്‍ഫി എടുക്കുന്നതിനിടെ വിദ്യാർഥിനി ട്രെയിന്‍തട്ടി മരിച്ചു. ഫറോക്ക് റയില്‍വേ പാലത്തില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെയാണ് അപകടം.
ട്രെയിന്‍തട്ടി പുഴയില്‍വീണ 16 വയസുകാരി നഫാത്ത് ഫത്താഹ് ആണ് മരിച്ചത്. കരുവന്‍തിരുത്തി സ്വദേശിനിയാണ്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ഒഴുക്കിൽ പെട്ട വിദ്യാർത്ഥിനിയുടെ മൃതദേഹം ബേപ്പൂരിൽനിന്നാണ് കിട്ടിയത്.
ഒപ്പമുണ്ടായ സുഹൃത്ത് മുഹമ്മദ് ഇഷാമിനെ (16) പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോയമ്പത്തൂര്‍ – മംഗളൂരു പാസഞ്ചര്‍ ട്രെയിനാണ് ഇടിച്ചത്. ..