ബഹ്റൈന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ അന്തരിച്ചു.


മനാമ: ബഹ്റൈന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ (84) അന്തരിച്ചതായി രാജകൊട്ടാരം ട്വിറ്ററില്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ അമേരിക്കയിലെ മയോ ക്ലിനിക് ആശുപത്രിയില്‍ വെച്ചാണ് ഷെയ്ഖ് ഖലീഫയുടെ അന്ത്യം.
സംസ്‌കാര ചടങ്ങുകള്‍ മൃതദേഹം നാട്ടിലെത്തിച്ചശേഷം നടക്കുമെന്നും, കൊറോണയുടെ പശ്ചാത്തലത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കുകയുള്ളൂ എന്നും രാജകൊട്ടാരം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
ഒരാഴ്ച ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. എല്ലാ സര്‍ക്കാര്‍ ജോലികളും വ്യാഴാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടു.