വയനാട്ടില്‍ ഭർത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്നു; ഭര്‍ത്താവ് പിടിയില്‍


വയനാട്: പനമരത്ത് ഭര്‍ത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നു. കോഴിക്കോട് കൊളത്തറ സ്വദേശിനി നിതാ ഷെറിനാണ് വയനാട്ടില്‍ കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അബൂബക്കര്‍ സിദ്ദിഖ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
നിതയുടെ പനമരത്തുള്ള ബന്ധുവിന്റെ വീട്ടില്‍ വച്ചാണ് കൊലപാതകം നടന്നത്. പുലർച്ചെ പോലീസ് വീട്ടിലെത്തിയപ്പോഴാണ് വീട്ടുടമസ്ഥർ കൊലപാതക വിവരമറിയുന്നത്. കൊലപാതക വിവരം സിദ്ദീഖ് ആദ്യം അറിയിച്ചത് കോഴിക്കോട്ടെ സഹോദരനെയായിരുന്നു. ഇയാൾ ഈ വിവരം കല്പറ്റ പോലീസിനെ അറിയിക്കുകയായിരുന്നു.
ഇന്നലെയാണ് ഇവര്‍ രണ്ട് വയസുള്ള മകനൊപ്പം പനമരത്തെ ബന്ധുവീട്ടില്‍ വിരുന്നിനെത്തിയത്. പനമരം പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അബൂബക്കര്‍ സിദ്ദിഖിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുടുംബപരമായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചെന്ന് പോലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.