NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വ്യാജ ചികിത്സ തടയാൻ സർക്കാരിന്റെ സിറ്റിസൺ ആപ്പ്; ഇംഗ്ലീഷിലും മലയാളത്തിലും വിവരങ്ങൾ ലഭിക്കും

തിരുവനന്തപുരം: സമൂഹമാധ്യമങ്ങൾ (Social media)  വഴി ദിനംപ്രതി പ്രചരിക്കുന്ന വ്യാജ ആരോഗ്യ സംരക്ഷണ ചികിത്സാ വിവരങ്ങൾക്ക് കണക്കില്ല. പലപ്പോഴും ആധികാരികത ഉറപ്പാകാതെ തന്നെ ഇത്തരം സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുകയാണ് ഭൂരിഭാഗംപേരും ചെയ്യുന്നത്. ഇപ്പോൾ ഇതാ ഇത്തരം തെറ്റായ വിവരങ്ങൾ തിരുത്താനും സംശയങ്ങൾക്ക് മറുപടി നൽകാനും ആധികാരിക ആരോഗ്യ വിവരങ്ങളുമായി സംസ്ഥാന സർക്കാരിന്റെ (Kerala Government) മൊബൈൽ ആപ്പ് (Mobile App) വരുന്നു.

രോഗലക്ഷണങ്ങൾ, ചികിത്സാ മാർഗം, ചികിത്സ കിട്ടുന്ന സ്ഥലങ്ങൾ എന്നിങ്ങനെ സമഗ്ര വിവരങ്ങളും ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ഉത്തരം ലഭിക്കുന്ന ചാറ്റ് ബോക്സുമുള്ള ‘സിറ്റിസൺ’ ആപ്പ് (Citizen App) ആരോഗ്യവകുപ്പ് ഉടൻ പുറത്തിറക്കും. ഇംഗ്ലിഷിലും മലയാളത്തിലും വിവരങ്ങൾ ലഭിക്കും. സ്റ്റാർട്ട് അപ് സംഘമാണ് ആപ്പ് തയാറാക്കുന്നത്. ഡോക്ടർമാരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചാണ് വിവരങ്ങൾ ചേർക്കുന്നത്

ജീവിതശൈലീ രോഗങ്ങൾ തടയുന്നതിന്റെ ഭാഗമായുള്ള ‘ശൈലി’ ആപ്പും നിർമാണം പൂർത്തിയാക്കി. രണ്ടിന്റെയും ഉദ്ഘാടനം അടുത്ത മാസം 17ന് മുഖ്യമന്ത്രി നിർവഹിക്കും. വീടുകളിലെത്തി ജീവിതശൈലീ രോഗങ്ങൾ കണ്ടെത്തി പ്രാരംഭ ഘട്ടത്തിൽ തന്നെ നിർദേശങ്ങൾ നൽകുന്ന സമഗ്ര സർവേയ്ക്ക് ആപ്പ് ഉപയോഗിക്കും. 140 നിയോജക മണ്ഡലങ്ങളിലെയും ഓരോ പഞ്ചായത്തിൽ വീതം പൈലറ്റ് സർവേ 17ന് തുടങ്ങും.

സർവേയുടെ ഭാഗമായി കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും വിവരങ്ങൾ തേടും. രോഗവിവരങ്ങൾ, രോഗലക്ഷണങ്ങൾ, കുടുംബത്തിലെ രോഗചരിത്രം തുടങ്ങിയവ അപ്പോൾ തന്നെ ആപ്പിൽ അപ്ഡേറ്റ് ചെയ്യും. തുടർപരിശോധന വേണ്ടവരുടെയും ആദ്യമായി പരിശോധന നടത്തേണ്ടവരുടെയും വിവരങ്ങൾ തൊട്ടടുത്ത പിഎച്ച്സിയിലെ ഡോക്ടർക്ക് ആപ്പ് വഴി ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *