NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഗവര്‍ണറെ ജന പ്രതിനിധികള്‍ തിരഞ്ഞെടുക്കണം; സ്വകാര്യ ബില്‍ അവതരിപ്പിച്ചു

ഗവര്‍ണറുടെ നിയമനത്തില്‍ ഭേദഗതി നിര്‍ദ്ദേശിച്ച സിപിഎമ്മിന്റെ സ്വകാര്യ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. സിപിഎം അംഗം ഡോ.ശിവദാസനാണ് ബില്ല് അവതരിപ്പിച്ചത്. ഗവര്‍ണറെ രാഷ്ട്രപതി ശിപാര്‍ശ ചെയ്യുന്ന രീതി മാറ്റണമെന്നാണ് ബില്ലിലെ നിര്‍ദ്ദേശം.

കേന്ദ്ര സര്‍ക്കാരിന് പകരം പകരം എംഎല്‍എമാരും തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ചേര്‍ന്ന് ഗവര്‍ണറെ തിരഞ്ഞെടുക്കണമെന്നും ബില്ലില്‍ പറയുന്നു. ഭരണഘടനയുടെ 153, 155, 156 അനുഛേദങ്ങള്‍ ഭേദഗതി ചെയ്യാനാണ് ബില്ലില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

സംസ്ഥാനങ്ങളുടെ താല്‍പര്യമനുസരിച്ച് ഗവര്‍എര്‍മാര്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ അവരെ പിന്‍വലിക്കാന്‍ നിയമസഭക്ക് അധികാരം നല്‍കണം. ഒരു ഗവര്‍ണര്‍ക്ക് ഒന്നിലധികം സംസ്ഥാനങ്ങളില്‍ ചുമതല നല്‍കരുത്. കാലാവധി നീട്ടി നല്‍കരുതെന്നും ബില്ലില്‍ പറയുന്നു.

സംസ്ഥാത്ത് സര്‍ക്കാരും സിപിഎം ഗവര്‍ണറും തമ്മില്‍ പല തവണ ഏറ്റുമുട്ടലുകള്‍ ഉണ്ടായ സാഹചര്യത്തിലാണ് നിയമന വിഷയം സിപിഎം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കുന്നത്. ബിജെപി ഇതര സര്‍ക്കാറുകള്‍ ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും ഇത്തരം ഏറ്റുമുട്ടലുകള്‍ ഉണ്ടാകുന്നുണ്ട്. അതിനാല്‍ ബില്‍ ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published.