നടിയെ ആക്രമിച്ച കേസ്; ദിലീപിനെ ഇന്നും ചോദ്യം ചെയ്യും


നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിനെ ഇന്നും ചോദ്യം ചെയ്യും. ആലുവ പൊലീസ് ക്ലബ്ബില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.
ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ ആരോപണങ്ങള്‍ ദിലീപ് നിഷേധിച്ചിരുന്നു. സാക്ഷികളെ ഒരു തരത്തിലും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും പറഞ്ഞു.ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത കൈവരേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
ക്രൈംബ്രാഞ്ച് എഡിജിപി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. ഏഴ് മണിക്കൂറോളം നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം ദിലീപിനെ വിട്ടയയ്ക്കുകയായിരുന്നു.വിചാരണാ ഘട്ടത്തില്‍ പ്രധാന സാക്ഷികളടക്കം 20 പേര്‍ കൂറ് മാറിയതില്‍ ദിലീപിനുള്ള പങ്ക് കണ്ടെത്താനും അന്വേഷണസംഘം ശ്രമിക്കുന്നുണ്ട്.
വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് നോട്ടിസ് അയച്ചിരുന്നു. എന്നാല്‍ ദിലീപ് അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ ചോദ്യം ചെയ്യല്‍ നടന്നത്. ഏപ്രില്‍ 15ന് മുന്‍പായി കേസന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്