NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ബീച്ചില്‍ കളിക്കുന്നതിനിടെ കടലിൽ വീണു അഞ്ചു വയസുകാരി മരിച്ചു

1 min read

‘ബീച്ചില്‍ കളിക്കുന്നതിനിടെ കടലിൽ വീണു അഞ്ചു വയസുകാരി മരിച്ചു. കാസർക്കോട് മേല്‍പറമ്പ് ചെമ്പരിക്കയില്‍ ബീച്ചിൽ കളിക്കുന്നതിനിടെയാണ് കടലിൽ വീണത്. സൗത്ത് ചിത്താരിയിലെ മീത്തല്‍ ബശീര്‍-മാണിക്കോത്തെ സുഹറ ദമ്പതികളുടെ മകള്‍ ഫാത്വിമയാണ് മരിച്ചത്.

ശനിയാഴ്ച വൈകീട്ടായിരുന്നു അപകടം. ചിത്താരിയില്‍ നിന്നും ചെമ്പരിക്കയിലെ ബന്ധുവിട്ടിലെത്തിയതായിരുന്നു കുടുംബം. മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തില്‍ കടലില്‍ വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published.