സമരക്കാർ പിൻവാങ്ങി ;പരപ്പനങ്ങാടിയിൽ കെ.റെയിൽ കല്ലിടൽ സുഖമമായി മുന്നേറുന്നു.

പരപ്പനങ്ങാടി ബി.ഇ.എം. സ്കൂൾ ഗ്രൗണ്ടിൽ കെ.റെയിൽ സർവേക്കുള്ളകല്ല് സ്ഥാപിക്കുന്നു.

പരപ്പനങ്ങാടി: പ്രതിഷേധത്തെ തുടർന്ന് പരപ്പനങ്ങാടി നെടുവ വില്ലേജ് പരിധിയിൽ നിർത്തി വെച്ച കെ.റെയിൽ സർവേക്കുള്ള കല്ലിടൽ പൂർത്തിയാകുന്നു. നെടുവ വില്ലേജ് പരിധിയിൽ കഴിഞ്ഞ ദിവസം ആരംഭിച്ച കല്ലിടൽ ശക്തമായ പ്രതിഷേധങ്ങൾക്കിടയിലും വൻപോലീസ് സാന്നിധ്യത്തിൽ നടത്തിയിരുന്നു.
റെയിൽവെ ഭാഗത്തേക്കുള്ള പ്രധാന വഴികളെല്ലാം പോലീസ് കാവലിൽ ബാരിക്കേഡ് വെച്ച് കൊട്ടിഅടച്ചശേഷമാണ് കല്ലിടൽ നടത്തിയത്.
രണ്ടാം ദിവസം (ചൊവ്വാഴ്ച) പ്രതിഷേധവുമായി സമരക്കാർ എത്തിയില്ല.
ഇന്നലെ പൂർത്തീകരിച്ചതു മുതൽ പുത്തൻപീടിക വരെ 2.6 കി.മീ. ദൂരത്തായി 32 കല്ലുകളാണ് നാട്ടിയത്. നാളെയും ബാക്കി ഭാഗങ്ങളിൽ കല്ലുകൾ സ്ഥാപിക്കുന്നത് തുടരും.
