മക്കയിൽ ഹറം പള്ളിയിലേക്ക് കാർ ഇടിച്ച് കയറ്റി


പരിശുദ്ധ മക്കയിലെ കഅ്ബ ഉള്‍ക്കൊള്ളുന്ന ഹറം പള്ളിയിലേക്ക് മാനസിക വിഭ്രാന്തി ഉള്ളയാൾ കാര്‍ ഇടിച്ചു കയറ്റി. കാര്‍ അപകടത്തില്‍ ഹറമിന്റെ ഒരു വാതിലും ബാരിക്കേഡും തകർന്നു.
പള്ളിയിലേക്ക് പ്രവേശിക്കുന്ന വാതിലാണ് തകർന്നത്. കാറോടിച്ച സൌദി യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്ക് മാനസിക വിഭ്രാന്തിയുണ്ടെന്ന് പൊലീസ്. അമിത വേഗതയിലായിരുന്ന കാർ നിയന്ത്രണം വിട്ടാണ് എത്തിയത്. ഹറമിലേക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കാനുള്ള വഴിയാണ് ഇത്.
ഈ ഭാഗത്ത് ഒരു സൂപ്പർ മാർക്കറ്റും ചെറിയ ഹോട്ടലുകളും ഉണ്ട്. നിസ്കാര സമയം ഇവിടേക്ക് വാഹനങ്ങൾക്ക് പ്രവേശനമില്ല.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തും. കോവിഡ് കാരണം നിർത്തി വെച്ച ഉംറ പുനരാരംഭിച്ചിട്ടുണ്ട്.