പരപ്പനങ്ങാടി നഗരസഭയിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്‌തു
1 min read

പരപ്പനങ്ങാടി: 2021-22 വാർഷിക പദ്ധതി പ്രകാരം നഗരസഭയിലെ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്‌തു. നഗരസഭാധ്യക്ഷൻ എ. ഉസ്മാൻ വിതരണോദ്‌ഘാടനം നിർവഹിച്ചു.
ഉപാധ്യക്ഷ കെ. ഷഹർബാനു അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പി.വി മുസ്തഫ, എ. സീനത്ത് ആലിബാപ്പു, പി.പി. ഷാഹുൽഹമീദ്, കൗൺസിലർമാരായ ടി. കാർത്തികേയൻ, കെ.കെ. എസ് തങ്ങൾ എന്നിവർ പങ്കെടുത്തു.