ഊർജ്ജസംരക്ഷണ ദിനത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു.


പരപ്പനങ്ങാടി: പരപ്പനാട് കോവിലകം ഹയർസെക്കൻഡറി സ്കൂളിൽ ഊർജ്ജസംരക്ഷണ ദിനത്തിന്റെ ഭാഗമായി സ്കൂൾ സ്മാർട്ട് എനർജി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഊർജ്ജ സംരക്ഷണ ബോധവൽക്കരണ സൈക്കിൾ റാലി സംഘടിപ്പിച്ചു.
സ്‌കൂളിൽ നിന്നാരംഭിച്ച റാലി പ്രിൻസിപ്പൽ ഉഷ ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് ഉദ്ഘാടനം ചെയ്തു.പരപ്പനങ്ങാടി ടൗണിൽ നടന്ന സ്വീകരണത്തിൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ ഗീത അധ്യക്ഷതവഹിച്ചു.
പരപ്പനങ്ങാടി മുൻസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിസാർ അഹമ്മദ് ,
സ്കൂൾ പി.ടി.എ പ്രസിഡന്റ് ഷാക്കിറ, വൈസ് പ്രസിഡന്റ് മൻസൂർ,കോർഡിനേറ്റർ ബിന്ദു എന്നിവർ സംസാരിച്ചു.സ്‌കൂൾ വിദ്യാർത്ഥി അകുൽ ഷാജി ബോധവൽക്കരണ ക്ലാസ് എടുത്തു.