NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പ്രമുഖ അറബി ഭാഷാ പണ്ഡിതനും കെഎടിഎഫ് സ്ഥാപക നേതാക്കളില്‍ പ്രമുഖനുമായ കക്കാട് പി അബ്ദുല്ല മൗലവി നിര്യാതനായി

തിരൂരങ്ങാടി: പ്രമുഖ അറബി ഭാഷാ പണ്ഡിതനും കെഎടിഎഫ് സ്ഥാപക നേതാക്കളില്‍ പ്രമുഖനും മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ കക്കാട് പി അബ്ദുല്ല മൗലവി (83)നിര്യാതനായി.

വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
കെഎടിഎഫ് ഗവണ്‍മെന്റ് വിഭാഗം സംസ്ഥാന പ്രസിഡണ്ടുമായിരുന്നു. ഉത്തരമേഖല പ്രസിഡണ്ട്. സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു. അറബി അല്‍ബുഷ്‌റ മാസികയുടെ പത്രാധിപ സമിതിയംഗവും ഇപ്പോള്‍ പുനപ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന അല്‍ബുഷ്‌റയുടെ പ്രസിദ്ധീകരണ സമിതി ചെയര്‍മാനുമാണ്.

റിട്ടയേഡ് അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ടാണ് നിലവില്‍, സംഘടനയുടെ സ്ഥാപക നേതാക്കളിലൊരാളുമാണ്. കെഎടിഎഫ് മുഖപത്രമായ സൗത്തുല്‍ ഇത്തിഹാദ് പത്രാധിപ സമിതിയംഗമാണ്.

സര്‍ക്കാറിന്റെ ടെക്സ്റ്റ് ബുക്ക് നിര്‍മാണകമ്മിറ്റിയിലും പരിശോധന കമ്മിറ്റിയിലും അംഗമായിരുന്നു. സ്‌കൂള്‍ പാഠപുസ്തകത്തില്‍ അറബി പ്രിന്റിംഗ് ഇല്ലാതിരുന്നു കാലത്ത് അബ്ദുല്ലമൗലവിയുടെ കയ്യക്ഷരത്തിലായിരുന്നു പുസ്തകം ഇറങ്ങിയിരുന്നത്.

അറബിക് കവിയും മാപ്പിളപ്പാട്ട് രചയിതാവുമായിരുന്നു. മികച്ച എഴുത്തുകാരനായിരുന്നു. ഖത്തുനസ്ഖ് കോപ്പി പുസ്തകം. അറബി പ്രബന്ധപുസ്തകങ്ങള്‍, പാഠപുസ്തക ഗൈഡുകള്‍, കവിതാ സമാഹരങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സ്‌കൂള്‍ കലോത്സവങ്ങളില്‍ വിധികര്‍ത്താവിയിരുന്നു. അല്‍ബസീത് എന്ന പ്രസിദ്ധ ഗ്രന്ഥം രചിച്ചിട്ടുണ്ട്. അറബി ഭാഷാ സമരകാലത്ത് കെഎടിഎഫ് നേതൃനിരയില്‍ പ്രമുഖ പങ്ക് വഹിച്ചു. കെഎടിഎഫിനു സര്‍ക്കാര്‍സ അംഗീകാരം ലഭിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. സര്‍ക്കാര്‍ അംഗീകരിച്ച കോഴ്‌സ് റിസോഴ്‌സ് പേഴ്‌സണായിരുന്നു.

കക്കാട് മഹല്ല് ഖത്തീബും ഇംദാദുല്‍ ഇസ്‌ലാം സംഘം പ്രസിഡണ്ടുമാണ്.
ഭാര്യ ആയിഷ ഹജ്ജുമ്മ. മക്കള്‍: ഫാത്തിമ. മന്‍സൂര്‍ മാസ്റ്റര്‍ (വേങ്ങര ജിവിഎച്ച്എസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍)മൈമൂനത്ത്. അബ്ദുഷുക്കൂര്‍, അഹമ്മദ് ഫൈസി വാഫി (കാട്ടിലങ്ങാടി പൂക്കോയതങ്ങള്‍ വാഫി കോളജ് പ്രിന്‍സിപ്പല്‍) മരുമക്കള്‍ എ.പി മുഹമ്മദ്, അബൂബക്കര്‍, ആരിഫ, ഹഫ്‌സ. ഹസ്‌നാബി.

സഹോദരങ്ങൾ: കോയക്കുട്ടി മാസ്റ്റര്‍, പരേതരായമൊയ്തീന്‍ കുട്ടിമുസ്സ്യാര്‍, കുഞ്ഞഹമ്മദ് മുസ്ല്യാർ അബൂബക്കര്‍ മുസ്ല്യാർ

ഖബറടക്കം ചൊവ്വ കാലത്ത് 10,30 ന് കക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ,

Leave a Reply

Your email address will not be published.