NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

നിരവധി മോഷണ ക്കേസുകളിൽ പ്രതിയായ യുവാവ് മോഷ്ടിച്ച ബൈക്കുമായി പിടിയിൽ

 

പരപ്പനങ്ങാടി: നിരവധി മോഷണക്കേസുകളിൽ പ്രതിയായ യുവാവ് മോഷ്ടിച്ച ബൈക്കുമായി കറങ്ങുന്നതിനിടെ പോലീസ് വലയിലായി. ചെട്ടിപ്പടി സ്വദേശി കുററ്യാടി മുഹമ്മദ് ആഖിബ് (ആഷിഖ് – 23) ആണ് വാഹനപരിശോധനക്കിടെ പോലീസിന്റെ വലയിലായത്.

രണ്ടുമാസം മുമ്പ് വാടാനപ്പള്ളിയിൽ നിന്നും മോഷ്ടിച്ച ബൈക്കിന്റെ നമ്പർ മാറ്റി ഓടടുന്നതിനിടെ ഇയാൾ പോലീസ് പരിശോധനയിൽ പെടുകയായിരുന്നു. വിലകൂടിയ ബൈക്കുകൾ മാത്രം മോഷ്ടിക്കുകയാണ് പ്രതിയുടെ രീതി. പൾസർ 220 ബൈക്കാണ് ഏറെയും മോഷ്ടിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

ഇയാൾക്കെതിരെ തിരൂരങ്ങാടി, തിരൂർ, പരപ്പനങ്ങാടി സ്റ്റേഷനുകളിൽ സമാനമായ കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. പരപ്പനങ്ങാടി സി.ഐ. ഹണി കെ ദാസ്, എസ്.ഐ. നൗഷാദ് ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിൽ വാഹനപരിശോധനക്കിടെയാണ് ഇയാൾ പിടിയിലാകുന്നത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!