പരപ്പനങ്ങാടിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ


പരപ്പനങ്ങാടിയിൽ 420 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. ചെറമംഗലം സ്വദേശി ആലസംപാട്ട് വീട്ടിൽ റഷീദ് (39)നെയാണ് എക്സൈസ് സംഘം പിടികൂടിയത്. പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടർ സാബു ആർ ചന്ദ്രയുടെ നേതൃത്വത്തിൽ ചിറമംഗലം ഭാഗത്തു നടത്തിയ പരിശോധനയിലാണ് 420 ഗ്രാം കഞ്ചാവുമായി ഇയാൾ പിടിയിലായത്.
കഞ്ചാവ് കടത്താൻ ഉപയോഗിച്ച മോട്ടോർ സൈക്കിളും പിടിച്ചെടുത്തു. പ്രവന്റീവ് ഓഫീസർ കെ. പ്രദീപ് കുമാർ, വുമൺ സിവിൽ എക്സൈസ് ഓഫീസർ പി.എം. ലിഷ, സിവിൽ എക്സ്സൈസ് ഓഫീസർമാരായ നിതിൻ ചോമാരി, അരുൺ, വിനീഷ് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.