യാത്രക്കിടെ ഛര്‍ദ്ദിച്ച മൂന്നു വയസുകാരൻ ശ്വാസ കോശത്തില്‍ ആഹാരം കുടുങ്ങി മരിച്ചു


യാത്രക്കിടെ കാറിനുള്ളില്‍ ഛര്‍ദിച്ച മൂന്നുവയസുകാരന്‍ ശ്വാസകോശത്തില്‍ ആഹാരം കുടുങ്ങി മരിച്ചു. ആലപ്പുഴ മാന്നാര്‍ കുരട്ടിക്കാട് വൈശ്യന്നേത്ത് വീട്ടില്‍ ബിനു ചാക്കോയുടെയും റോസമ്മ തോമസിന്റേയും മകന്‍ എയ്ഡന്‍ ഗ്രെഗ് ബിനു ആണ് മരിച്ചത്. പരുമല, എടത്വ ദേവാലയങ്ങളിലെ ദര്‍ശനത്തിനു ശേഷം തിരികെ വരുകയായിരുന്നു ബിനു ചാക്കോയും കുടുംബവും.
യാത്രയ്ക്കിടെ കാറിന്റെ പിന്‍സീറ്റില്‍ ഇരുന്ന കുഞ്ഞ് ഛര്‍ദ്ദിക്കുകയും തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമാവുകയുമായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ കടപ്രയിലെയും പരുമലയിലെയും സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചു. എന്നാല്‍ കുഞ്ഞിന്റെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനെ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. അടിയന്തര ചികിത്സ നല്‍കിയെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല.
സഹോദരങ്ങൾ: അലീന മറിയം ബിനു, അഡോൺ ഗ്രെഗ് ബിനു.