അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം ; അനുപമയുടെ മാതാപിതാക്ക ളുള്‍പ്പെടെ ആറുപേര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ യുമായി കോടതിയില്‍


തിരുവനന്തപുരം : അനധികൃതമായി കുഞ്ഞിനെ ദത്തുനല്‍കിയ കേസില്‍ ആറുപേര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. അനുപമയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെയാണ് അപേക്ഷ നല്‍കിയത്. അപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി വ്യാഴാഴ്ച പരിഗണിക്കും.
അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത ജെയിംസ്, ബന്ധുവും കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലറുമായ അനില്‍കുമാര്‍, ജയചന്ദ്രനെ സഹായിച്ച രമേശന്‍ എന്നിവര്‍ ഉള്‍പ്പെടെ 6 പേരാണ് ജാമ്യാപേക്ഷ നല്‍കിയത്.