ഓട്ടോ നിയന്ത്രണംവിട്ടു മതിലിൽ ഇടിച്ചു മറിഞ്ഞു ഓട്ടോ ഡ്രൈവർ മരിച്ചു.


താനൂർ: തയ്യാല തട്ടത്തലം ഓട്ടോ നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ചു മറിഞ്ഞു ഓട്ടോ ഡ്രൈവർ മരിച്ചു.
പരപ്പനങ്ങാടി പാലത്തിങ്ങൽ കൊട്ടന്തല സ്വദേശി ചക്കിട്ടക്കണ്ടി കുഞ്ഞിമുഹമ്മദ് (58) ആണ് മരിച്ചത്.
ഇന്ന് 4.00 മണിയോടെയാണ് അപകടം.
പാലത്തിങ്ങലിൽ നിന്നും ബന്ധുവിൻ്റെ കല്യാണ ചടങ്ങ് കഴിഞ്ഞ് തെയ്യാലയിലേക്ക് ഓട്ടോ ട്രിപ്പ് വന്നതായിരുന്നു. തട്ടത്തലം ഇറക്കത്തിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് കുഞ്ഞിമുഹമ്മദ് തത്
ക്ഷണം മരിച്ചു.
ഓട്ടോ വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.
മൃതദേഹം തിരൂരങ്ങാടി താലൂക്ക്
ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അപകടത്തിൽ ഓട്ടോയിലുണ്ടായിരുന്ന രണ്ട് സ്ത്രീകൾക്കും പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരിച്ച കുഞ്ഞിമുഹമ്മദിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വെള്ളിയാഴ്ച കൊട്ടന്തല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
ഭാര്യമാർ: ആമിന, പാത്തുമ്മു.
മാതാവ്: പാത്തുമ്മക്കുട്ടി.
മക്കൾ: ജംഷീറ, ഹംസക്കോയ, മുബഷിറ, മുഫീദ, അജ്മൽ.