കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു.


താനൂർ: കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. താനൂർ ടൗൺ ജുമാഅത്ത് പള്ളിക്ക് സമീപം കൊല്ലഞ്ചേരി അയ്യൂബിൻ്റെ മകൻ മുഹമ്മദ് അഫ്നാസ് (9) ആണ് മരിച്ചത്.
കുളത്തിലെ ചെളിയിൽ പൂണ്ടായിരുന്നു മരണം. തിരൂർ ഗവ.ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി വടക്കെ ജുമാഅത്ത് പള്ളിയിൽ ഖബറടക്കി.
ടൗൺ ജി എം യു പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: ബുഷറ. സഹോദരങ്ങൾ: ഷാഹുൽ, അൻസാർ, അൻവർ, കുഞ്ഞിട്ടി, ഫാത്തിമ സുഹറ.