ഉന്നത വിജയം നേടിയവരെ സി.പി.ഐ. (എം) അനുമോദിച്ചു


പരപ്പനങ്ങാടി : എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ സി.പി.ഐ.(എം) പരപ്പനങ്ങാടി 13 ആം ഡിവിഷൻ കമ്മിറ്റി ഉപഹാരം നൽകി അനുമോദിച്ചു. തരിശ് ഭൂമിയിൽ പുഞ്ച നെൽകൃഷി ചെയ്ത് നാടിന്ന് അഭിമാനമായ സി.പി. മൃണാൾ, കെ.സുധീഷ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ചടങ്ങിൽ സി.പി.ഐ.(എം) നേതാക്കളായ പ്രഭാകരൻ, കെ. ഉണ്ണികൃഷ്ണൻ, ബിജീഷ്, നൗഫൽ ഇല്ലിയൻ, പി.ടി. ഫൈസൽ, റഷീദ് ചെങ്ങാട്ട്, അഡ്വ. സുൽഫിക്കർ, പി. കൃഷ്ണൻ മാസ്റ്റർ, എസ്.എഫ്.ഐ നെടുവ ലോക്കൽ കമ്മിറ്റി മുൻ പ്രസിഡന്റ് നഫ് നാൻ (ഷാമോൻ) എന്നിവരും സംബന്ധിച്ചു.