യൂത്ത് കോണ്‍ഗ്രസ് ദിനാചരണം നടത്തി


പരപ്പനങ്ങാടി : യൂത്ത് കോണ്‍ഗ്രസ് ദിനത്തിനോടനുബന്ധിച്ച് പരപ്പനങ്ങാടി നഗരസഭയിലെ വിവിധ സ്ഥലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് പതാകകള്‍ ഉയര്‍ത്തി. ദിനാചരണ ഉദ്ഘാടനം പാലത്തിങ്ങലില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് എന്‍.പി.ഹംസകോയ നിര്‍വഹിച്ചു. ചടങ്ങില്‍ പരപ്പനങ്ങാടി മണ്ഡലം പ്രസിഡണ്ട് സുധീഷ് പാലശ്ശേരി യൂത്ത് കോണ്‍ഗ്രസ് പതാക ഉയര്‍ത്തി. ഫൈസല്‍ പാലത്തിങ്ങല്‍ അധ്യക്ഷനായി. പ്ലസ് ടൂ പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ ടി.കെ.ടി.എഫ്. പ്രസിഡണ്ട് എം.എ.ഖാദര്‍ കോണ്‍ഗ്രസ് പ്രസിഡണ്ട് ശ്രീജിത്ത് മാസ്റ്റര്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് സുധീഷ് പാലശ്ശേരി എന്നിവര്‍ വിതരണം ചെയ്തു.