NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന, ജില്ലയില്‍ കോവിഡ് രോഗികള്‍ 900 കടന്നു: ജില്ലയില്‍ 915 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

മലപ്പുറം: കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന,
ജില്ലയില്‍ കോവിഡ് രോഗികള്‍ 900 കടന്നു

ജില്ലയില്‍ 915 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു, 399 പേര്‍ക്ക് രോഗമുക്തി,
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 848 പേര്‍ക്ക് വൈറസ്ബാധ, ഉറവിടമറിയാതെ രോഗബാധിതരായവര്‍ 40 പേര്‍, അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ,
രോഗബാധിതരായി ചികിത്സയില്‍ 4,757 പേര്‍, ആകെ നിരീക്ഷണത്തിലുള്ളത് 34,387 പേര്‍.

ജില്ലയില്‍ കോവിഡ് രോഗ ബാധിതരുടെ എണ്ണത്തില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ധന. പ്രതിദിന രോഗബാധതിരുടെ എണ്ണം 900 വും കടന്ന് 915 പേര്‍ക്കാണ് ഇന്ന് (സെപ്റ്റംബര്‍ 27) ജില്ലയില്‍ രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 848 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അടുത്തടുത്ത ദിവസങ്ങളിലായാണ് ഇത്രയുമധികം രോഗബാധിതര്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കൃത്യമായ ആരോഗ്യ ജാഗ്രത പാലിക്കുന്നതിലെ വീഴ്ചയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. ലോക്ഡൗണ്‍ ഇളവുകള്‍ ജനങ്ങള്‍ കോവിഡിനെതിരെയുള്ള ജാഗ്രതയിലെ ഇളവായി കണ്ടതാകാം ഇത്രയും കേസുകള്‍ വര്‍ദ്ധിക്കാനിടയാക്കിയതെന്നാണ് കരുതപ്പെടുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 40 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗബാധയുണ്ടായവരില്‍ നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 18 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇന്ന് രോഗമുക്തി നേടിയ 399 പേരുള്‍പ്പടെ ഇതുവരെ 15,060 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ വീടുകളിലേക്ക് മടങ്ങിയത്.
34,387 പേര്‍ നിരീക്ഷണത്തില്‍

34,387 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 4,757 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 523 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 1,749 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ ജില്ലയില്‍ നിന്ന് പരിശോധനക്കയച്ച 1,60,541 സാമ്പിളുകളില്‍ 4,796 സാമ്പിളുകളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.