മോഷണക്കേസ് പ്രതി താനൂരില്‍ പിടിയില്‍


താനൂര്‍: വാഹന മോഷണ കേസ് പ്രതി താനൂരില്‍ പിടിയില്‍. താനൂര്‍ ഒഴൂര്‍ പൈനാട്ട് വീട്ടില്‍ നൗഫല്‍ (21) ആണ് അറസ്റ്റിലായത്. താനൂര്‍ , തിരൂരങ്ങാടി, തിരൂര്‍, എന്നിവിടങ്ങളിലും കോഴിക്കോട് ജില്ലയിലും വാഹന മോഷണ കേസില്‍ പ്രതിയാണ് നൗഫല്‍. കഴിഞ്ഞ മാസം ജയിലില്‍ നിന്നും ഇറങ്ങിയ പ്രതി നമ്പര്‍ ഇല്ലാത്ത സ്‌കൂട്ടര്‍ സഹിതമാണ് പൂരപ്പുഴയില്‍ വെച്ച് പിടിയിലാകുകയായിരുന്നു.
2018 ല്‍ എടിഎം കൗണ്ടറിനുള്ളില്‍ കയറി മോഷണം നടത്താന്‍ ശ്രമിച്ചതിനും താനൂര്‍ നടക്കാവ് കര്‍ട്ടന്‍ കടയില്‍ പൂട്ട് പൊളിച്ചു അകത്തു കയറി പണം മോഷ്ടിച്ചതിനും തെയ്യലാ ശാന്തി ആശ്രമത്തിന്റെ പൂട്ടുപൊളിച്ചു കവര്‍ച്ച നടത്തിയതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. 2019 ല്‍ തിരൂരങ്ങാടി മതര്‍ലന്‍ഡ് ഫാന്‍സി ആന്‍ഡ് ഫൂട്ട് വെയര്‍ കടയുടെ പൂട്ട് പൊളിച്ചു പണം മോഷ്ടിച്ച കേസും നിലവിലുണ്ട്.
കൂടാതെ കോഴിക്കോട് ജില്ലയില്‍ ബുള്ളറ്റ് മോഷണ കേസിലും പ്രതിയാണ് നൗഫല്‍ താനൂര്‍ സി ഐ ദിനേഷ് കൊറാട്, എസ് ഐ ശ്രീജിത്ത് ഗ്രേഡ് എസ്.ഐ ഗിരീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷംസാദ് .സി .പി.ഒ. രജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.