മഞ്ചേരിയിൽ 3 കുട്ടികൾ ഒഴുക്കിൽ പെട്ടു, 2 കുട്ടികൾ മരിച്ചു


മഞ്ചേരി പന്തല്ലൂർ മില്ലിൻപടിയിൽ മൂന്ന് കുട്ടികൾ ഒഴുക്കിൽ പെട്ടു. 2 കുട്ടികൾ മരിച്ചു. ഒരാൾക്ക് വേണ്ടി തിരച്ചിൽ തുടരുന്നു. 13, 19 വയസ്സുള്ള കുട്ടികളാണ് മരിച്ചത്. ബന്ധുക്കളായ രണ്ടുപെണ്‍കുട്ടികളാണ് മരിച്ചത്.
കാണാതായ കുട്ടിക്കായി ഫയര്‍ഫോഴ്‍സും നാട്ടുകാരും സംയുക്തമായി തിരച്ചില്‍ നടത്തുകയാണ്.
ബന്ധുക്കളായ 4 കുട്ടികൾ കുളിക്കാനിറങ്ങിതയായിരുന്നു. ഇതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.
പന്തല്ലൂർ കൊണ്ടോട്ടി വീട്ടിൽ ഹുസൈന്റെ മകൾ ഫാത്തിമ ഇഫ്റത്ത് (19), ഹുസൈന്റെ സഹോദരൻ അബ്ദുറഹിമാന്റെ മകൾ ഫാത്തിമ ഫിദ ((13) എന്നിവരാണ് മരിച്ചത്. മരിച്ച കുട്ടികളുടെ മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചിട്ടുണ്ട്.
മരിച്ച കുട്ടികളുടെ ബന്ധുവും കൊണ്ടോട്ടി വീട്ടിൽ അൻവറിയന്റെ മകളുമായ അസ്മിയ ഷെറിൻ (16) ആണ് കാണാതായത്.
മരിച്ച പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.