NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

എൻ കെ മുഹമ്മദ്‌ മൗലവി നിര്യാതനായി

മലപ്പുറം:  പണ്ഡിതനും കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റുമായ  എൻ.കെ മുഹമ്മദ്‌ മൗലവി നിര്യാതനായി.

മലപ്പുറം കൂട്ടിലങ്ങാടി കടൂപ്പുറത്തുള്ള സ്വ വസതിയിൽ വെച്ചായിരുന്നു അന്ത്യം.

“എൻ.കെ ഉസ്താദ്”എന്ന പേരിലാണ് പ്രസിദ്ധനായത്. നടുവത്ത് കളത്തിൽ എന്നാണ് കുടുംബ പേര്. സൈദാലി-ആയിശുമ്മ ദമ്പതികളുടെ മകനാണ്.
1958 ഏപ്രിൽ 16ന് വെല്ലൂർ ബാഖിയാത്തിലേക്ക് പോയി. ശൈഖ് ആദം ഹള്റത്താണ് കിതാബുകൾ തുടങ്ങി കൊടുത്തത്. ഉത്തമ പാളയം അബൂബക്കർ ഹള്റത്ത്, ശൈഖ് ഹസൻ ഹള്റത്ത് എന്നിവരാണ് ബാഖിയാത്തിലെ പ്രധാന ഉസ്താദുമാർ. ബാഖവിയായതിന് ശേഷം നാല് വർഷം തളിപ്പറമ്പിനടുത്ത് ദർസ് നടത്തി.

തുടർന്ന് അര നൂറ്റാണ്ടോളം പരപ്പനങ്ങാടിയിലെ അങ്ങാടി ജുമാ മസ്ജിദിലെ മുദർറിസുമായിരുന്നു

കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ട് സ്ഥാനത്തിന് പുറമെ നുസ്രത്തുൽ അനാം മാസിക ചീഫ് എഡിറ്റർ, വണ്ടൂർ ജാമിഅ: വഹബിയ്യ അടക്കം നിരവധി സ്ഥാപനങ്ങളുടെ രക്ഷാധികാരി എന്നീനിലയിലും പ്രവർത്തിച്ചുവരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *