NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തിരുവനന്തപുരത്ത് സംഘർഷത്തിൽ പതിനേഴുകാരൻ കൊല്ലപ്പെട്ടു; രണ്ട് പേർ കസ്റ്റഡിയിൽ

 

തിരുവനന്തപുരത്ത് സംഘർഷത്തിൽ പതിനേഴുകാരൻ കൊല്ലപ്പെട്ടു. പെരിങ്ങമല സ്വദേശി ശിവസൂര്യയാണ് മരിച്ചത്. രണ്ട് സുഹൃത്തുക്കൾ പോലീസ് കസ്റ്റഡിയിൽ. അജിത്, കാർത്തിക് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇരുവരും ചേർന്ന് ആണ് പരിക്കേറ്റ ശിവസുര്യയെ ആശുപത്രിയിൽ എത്തിച്ചത്. ശരീരമാസകലം പരിക്കേറ്റ നിലയിലാണ് യുവാവിനെ ആശുപത്രിയിൽ കൊണ്ടു വന്നത്. മെഡിക്കൽ കോളേജിലേക്ക് മാറ്റുമ്പോഴേക്കും മരണം സംഭവിച്ചു.

 

ലഹരിപ്പുറത്തുണ്ടായ സംഘർഷത്തിനിടെയാണ് 17കാരൻ കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. പുന്നമൂട് ജംഗ്ഷനിൽ വെച്ച് ഇവർ സംഘർഷത്തിൽ ഏർപ്പെടുകയായിരുന്നു.

ഇതിനിടെ ശിവസൂര്യ ചില്ല് ഗ്ലാസിന് പുറത്തേക്ക് വീഴുകയായിരുന്നു. ചില്ലുകൾ ശരീരത്തിൽ കുത്തിക്കയറിയാണ് മരണം സംഭവിച്ചതെന്നാണ് വിവരം.

കൊലപാതകമാണോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!