മമ്പുറം ഖത്തീബ് അബ്ദുള്ള കോയ തങ്ങൾ നിര്യാതനായി


തിരൂരങ്ങാടി: മമ്പുറം മഹല്ല് ഖത്തീബ് വി.പി. അബ്ദുള്ള കോയ തങ്ങൾ ഫൈസി(67) നിര്യാതനായി. മമ്പുറം പുത്തൻ മാളിയേക്കൽ ജുമാമസ്ജിദ് ഇമാമായിരുന്ന ഇദ്ദേഹം. മമ്പുറം മഹല്ല് അസിസ്റ്റന്റ് ഖാളിയും സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ തിരുരങ്ങാടി റെയ്ഞ്ച് മുൻ പ്രസിഡന്റുമായിരുന്നു.
പ്രസിദ്ധമായ മമ്പുറം വ്യാഴാഴ്ച സ്വലാത്തിന് നേതൃത്വം നൽകിയിരുന്നത് ഇദ്ദേഹമായിരുന്നു. ചേറൂർ, പാലത്തിങ്ങൽ, കിളിനാക്കോട്, വെള്ളങ്കയം( കാസറഗോഡ്) എന്നിവിടങ്ങളിലെ പള്ളികളിൽ ജോലി ചെയ്തിട്ടുണ്ട്.
പരേതരായ വലിയ പീടിയേക്കൽ ഇമ്പിച്ചിക്കോയ തങ്ങളുടെയും സയ്യിദത് ബീകുഞ്ഞി ബീവിയുടെയും മകനാണ്. ഭാര്യ: സയ്യിദത് സൈനബ ബീവി തലശ്ശേരി..
മക്കൾ: സയ്യിദ് ഷഫീഖ് തങ്ങൾ, സയ്യിദത് സൗദാബി ബീവി, സയ്യിദത് ഷഹാർബാൻ ബീവി.
മരുമക്കൾ: സയ്യിദത് സൈബുന്നീസ, സയ്യിദ് അബ്ദുള്ള കോയ തങ്ങൾ സഖാഫി, സയ്യിദ് ആബിദ് തങ്ങൾ ബദരി.
സഹോദരങ്ങൾ: പരേതനായ സയ്യിദ് വി.പി. ആറ്റക്കൊയ തങ്ങൾ, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ, സയ്യിദ് കുഞ്ഞി കോയ തങ്ങൾ, സയ്യിദ് കോയ കുട്ടി തങ്ങൾ, സയ്യിദത് ശരീഫ ബീവി. ഖബറടക്കം ഞായർ രാവിലെ 11 മണിക്ക് മമ്പുറം ഖബർസ്ഥാനിൽ നടക്കും