കാലിക്കറ്റ് സർവകലാശാലാ ക്യാംപസിൽ തെരുവുനായയുടെ കടിയേറ്റ് അഞ്ച് പേർ ആശുപത്രിയിൽ
തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലാ ക്യാംപസിൽ 4 വിദ്യാർഥികൾ അടക്കം 5 പേർക്കു നേരെ തെരുവുനായ്ക്കളുടെ ആക്രമണം. 3 പേർ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും ഒരാൾ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. ഒരു വിദ്യാർഥിക്ക് യൂണിവേഴ്സിറ്റി ഹെൽത്ത് സെന്ററിൽ പ്രഥമശുശ്രൂഷ നൽകി. ജേണലിസം പഠനവകുപ്പിലെ വിദ്യാർഥിനി ജെ.വൈദേഹിക്ക് കൈവിരലിനും വിദ്യാഭ്യാസ വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരി സി.ലതാമണിക്ക് കാലിനും കടിയേറ്റു. ഇരുവരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽനിന്ന് പ്രതിരോധ കുത്തിവയ്പ‌് എടുത്തു.
സുരക്ഷാ ജീവനക്കാർ ഉൾപ്പെടെയുള്ളവർ നായ്ക്കളെ പുറത്തേക്ക് ഓടിക്കുകയും നായ എജുക്കേഷൻ കോംപ്ലക്‌സിന് അടുത്തുവെച്ച് രണ്ട് വിദ്യാർഥികളെയും ഒരു താത്കാലിക ജീവനക്കാരനെയും കടിച്ചു. മുന്നോട്ടു കുതിച്ച നായ ലാംഗ്വേജ് ബ്ലോക്കിന് അടുത്ത് വെച്ചായിരുന്നു മറ്റ് വിദ്യാർഥികളെ കടിച്ച് പരുക്കേൽപ്പിച്ചത്. തുടർന്ന് തെരുവുനായ്ക്കൾ ക്യാമ്പസ് ഹൈസ്‌കൂളിലേക്കെത്തുകയും മറ്റുള്ളവരെ കടിച്ച നായ ക്ലാസ്സ് മുറിയി ലേക്ക് ഓടിക്കയറുകയും ചെയ്‌തു.
ഇതേ സമയം ആരും ക്ലാസിലില്ലാതിരുന്നതിനാൽ കുട്ടികൾ രക്ഷപ്പെടുകയായിരുന്നു. കടിയേറ്റവരിൽ ഒരാൾ താത്കാലിക ജീവനക്കാരനാണ്. മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം വിദ്യാർഥിനി വൈദേഹി കോഴിക്കോട് മെഡിക്കൽ കോളജിലും ബാക്കി നാലുപേർ തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലും ചികിത്സയിലാണ്. റഷ്യൻ ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ ഇന്റഗ്രേറ്റഡ് വിദ്യാർഥിയായ എൻ കെ മുഹമ്മദ് അൻഷാനെ ലാംഗേജ് ബ്ലോക്കിന്റെ മുന്നിൽ വെച്ച് വലത്തേ കാ ലിനാണ് കടിച്ചത്.
സർവകലാശാല ആരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നൽകിയശേഷമാണ് ഇവരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയത്. സർവകലാശാലയിൽ ഒന്നാകെ നായ്ക്കളുടെ ആക്രമണം വ്യാപിച്ചിട്ടും സുരക്ഷയുമായി ബന്ധപ്പെട്ട യാതൊരു നടപടിക്രമങ്ങളും ഇതുവരെ അധികൃതർ കൈക്കൊണ്ടിട്ടില്ല.
