ജില്ലയിൽ ഇ- ചെലാൻ അടക്കാൻ കഴിയാത്ത വാഹന ഉടമകളുടെ ശ്രദ്ധയ്ക്ക്….; ഇ-ചെലാൻ അദാലത്ത് നാളെ (ശനിയാഴ്ച) കൊണ്ടോട്ടിയിൽ ; മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.
മലപ്പുറം: റോഡ് സുരക്ഷാ മാസത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്ക് ആശ്വാസമായി കൊണ്ടോട്ടി മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി ഇ-ചെലാൻ അദാലത്ത് സംഘടിപ്പിക്കുന്നു.
കൊണ്ടോട്ടി മുസ്‌ലിയാരങ്ങാടി സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് പരിസരത്ത് വെച്ച് 17ന് ശനിയാഴ്ച രാവില 10 മണി മുതലാണ് അദാലത്ത്.
ജില്ലയിലെ എല്ലാ ഇ- ചെലാൻ അടക്കാൻ കഴിയാതെ പ്രയാസപ്പെടുന്ന വാഹന ഉടമകളുടെയും ചെല്ലാൻ അടച്ച് തീർക്കാൻ സാധിക്കും.
യുപിഐ, എടിഎം കാർഡ്, ഗൂഗിൾ പേ മുതലായ ഡിജിറ്റൽ പെയ്മെൻ്റ് എന്നിവ മുഖേന മാത്രം പിഴ തുക സ്വീകരിക്കുന്നതാണ്. പലർക്കും മൊബൈൽ ഫോണിലേക്ക് മെസ്സേജ് വരാതെയും ഒടിപി വരാതെയും പ്രയാസപ്പെടുന്നവർക്കും, ചിലർ പ്രവാസികളായത് മൂലം മെസ്സേജ് വരാൻ സാധിക്കാതെ പോയവർക്കും ഇ- ചെലാൻ അടച്ചു തീർക്കാനാകും.
ചെലാൻ അടക്കാൻ പറ്റാതെ ചില വാഹനങ്ങൾ ബ്ലാക്ക് ലിസ്റ്റിൽ പെട്ടിട്ടുണ്ടാകും. ഇത്തരം ഇ ചെലാനുകളും തീർപ്പാക്കാൻ സാധിക്കും. വെർച്ചൽ കോടതികളിൽ കിടക്കുന്ന ഇ ചെലാനുകളും വെർച്ചൽ കോടതികളിൽ നിന്ന് വലിച്ച് ഫൈൻ അടക്കാം.
ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും അധികൃതർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കായി 9188917384 ബന്ധപ്പെടാവുന്നതാണ്
