വ്യാപാരി വ്യവസായി ഏകോപന സമിതി ബിസിനസ് ഡെവലപ്മെന്റ് കോൺക്ലേവ് സംഘടിപ്പിച്ചു
ചെമ്മാട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സ്പാർക് -2026 ബിസിനസ് ഡെവലപ്മെന്റ് കോൺക്ലേവ് ചെമ്മാടുള്ള തിരൂരങ്ങാടി കോപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
ജില്ലാ സെക്രട്ടറി എം. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇബ്രാഹിംകുട്ടി പൂഴിക്കൽ അധ്യക്ഷത വഹിച്ചു.
INTERVAL SKILLX CEO അസ്ലഹ് തടത്തിൽ. ചാർട്ടേഡ് അക്കൗണ്ടന്റ് റിൻഷാദ്, കേരള സ്റ്റേറ്റ് കൺസ്യൂമർ പ്രൊട്ടക്ഷൻ ഫോറം ഡയറക്ടർ നിയാസ് പുളിക്കലകത്ത് എന്നിവർ വ്യാപാരത്തിലെ പുത്തൻ ആശയങ്ങളും കച്ചവടത്തിലെ ആധുനിക രീതികളെ കുറിച്ചും സാമ്പത്തിക മാനേജ്മെന്റിനെ കുറിച്ചും നികുതിയിലെ മാറ്റങ്ങളെക്കുറിച്ചും വ്യാപാരികളുമായി സംവാദിച്ചു.
