ടോറസ് ലോറി സ്കൂട്ടറിലിടിച്ച് അപകടം; സ്‌കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം.
കൊണ്ടോട്ടി – കൊളപ്പുറം റോഡിൽ ടോറസ് ലോറി സ്കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം.
പുകയൂർ മിൽമ സൊസൈറ്റിക്ക് സമീപം താമസിക്കുന്ന ഉള്ളാടൻ സഹീർ അലിയുടെ ഭാര്യ നൗഫിയ ആണ് മരിച്ചത്.
33 വയസ്സ് ആയിരുന്നു.
ഇന്ന് ഉച്ചയോടെ കക്കാടംപുറം ഊക്കത്ത് പള്ളിയുടെ മുന്നിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്.
സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന നൗഫിയയെ ടോറസ് ലോറി ഇടിക്കുകയായിരുന്നു.
അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിലവിൽ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
