NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

രാഹുലിന് വീണ്ടും തിരിച്ചടി, ജാമ്യമില്ല.. മൂന്ന് ദിവസം എസ്‌ഐടി കസ്റ്റഡിയില്‍

ലൈംഗികാതിക്രമ കേസില് അറസ്റ്റിലായ പാലക്കാട് എം എല് എ രാഹുല് മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ മാറ്റി.
രാഹുലിനെ മൂന്ന് ദിവസത്തേക്ക് എസ് ഐ ടി കസ്റ്റഡിയില് വിട്ടു. ഇനി ജനുവരി 16 നാണ് രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. രാഹുലിനെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്തണം എന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. പ്രോസിക്യൂഷന്റെ ആവശ്യം പൂര്ണമായും അംഗീകരിച്ചാണ് കോടതി നടപടി. തിരുവല്ല ഫസ്റ്റ്ക്ലാസ് ജുഡീഷ്യല് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.
മൂന്ന് ദിവസത്തെ കസ്റ്റഡിക്കു ശേഷം 16-ാം തീയതി രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. രാഹുലിനെ എആര് ക്യാംപിലെത്തിച്ച്‌ ചോദ്യം ചെയ്‌തേക്കും. എസ് ഐ ടി സംഘത്തിന്റെ മേധാവിയായ ജി പൂങ്കുഴലിയായിരിക്കും രാഹുലിനെ ചോദ്യം ചെയ്യുക. അതിന് ശേഷം പാലക്കാട്ടെയും പത്തനംതിട്ടയിലേയും ഹോട്ടലില് അടക്കം രാഹുലിനെ എത്തിച്ച്‌ തെളിവെടുപ്പ് നടത്തും.
ചൊവ്വാഴ്ച 12.15-ന് കോടതി ചേരുകയും രാഹുലിന്റെ കേസ് ആദ്യം തന്നെ വിളിക്കുകയും ചെയ്തിരുന്നു. നടപടിക്രമങ്ങള് പാലിച്ചല്ല അറസ്റ്റും കസ്റ്റഡി അടക്കമുള്ള കാര്യങ്ങളും ചെയ്തത് എന്നും അതിനാല് രാഹുലിനെ കസ്റ്റഡിയില് വിടരുതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന് വാദിച്ചു. മറ്റ് കേസുകളില് ജാമ്യം ലഭിച്ചതിന്റെ പ്രതികാര നടപടിയാണിത് എന്നും രാഹുലിന്റെ അഭിഭാഷകന് വാദിച്ചു.
പരാതിക്കാരി മൊഴി നല്കിയത് വീഡിയോ കോണ്ഫറന്സ് വഴിയാണ് എന്നും മൊഴി എടുത്താല് മൂന്ന് ദിവസത്തിനകം ഒപ്പിടണം എന്നത് പാലിച്ചില്ല എന്നും അഭിഭാഷകന് പറഞ്ഞു.
അറസ്റ്റിനുള്ള കാരണങ്ങള് പ്രതിയെ ബോധ്യപ്പെടുത്താനായില്ല എന്നും എം എല് എയെ കൊണ്ടുനടന്ന് പ്രദര്ശിപ്പിക്കാന് ആണ് ശ്രമം എന്നും രാഹുലിന്റെ അഭിഭാഷകന് കോടതിയോട് പറഞ്ഞു.ഭരണഘടനാവകാശ ലംഘനമുണ്ടായി എന്നും ഗ്രൗണ്ട് ഓഫ് അറസ്റ്റ് പ്രതിയെ അറിയിച്ചില്ല എന്നുമുള്ള വാദങ്ങളും അദ്ദേഹം ഉയര്ത്തി.
അറസ്റ്റ് ചെയ്തപ്പോള് രണ്ട് സാക്ഷികളുടെ സാന്നിധ്യമുണ്ടാകണമെന്ന ചട്ടം പാലിച്ചില്ല. മൊബൈല് ഫോണ് പൊലീസ് കസ്റ്റഡിയിലാണ് എന്നും അറസ്റ്റ് നിയമ വിരുദ്ധമാകുമ്പോള് കസ്റ്റഡിയുടെ ചോദ്യമെ വരുന്നില്ലെന്നും രാഹുലിന്റെ അഭിഭാഷകന് വാദിച്ചു.
എന്നാല് പ്രതി അറസ്റ്റ് നോട്ടിസില് ഒപ്പിടാത്തത് എന്തുകൊണ്ടെന്ന് കോടതി തിരിച്ചുച്ചു ചോദിച്ചു. അതേസമയം ഡിജിറ്റല് തെളിവുകള് അടക്കം ശേഖരിക്കണമെന്നും പാലക്കാട് കൊണ്ടുപോയി തെളിവുശേഖരണം നടത്തണമെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. പാലക്കാട് നിന്ന് ഇലക്‌ട്രോണിക് ഉപകരണങ്ങള് കണ്ടെത്തേണ്ടതായിട്ടുണ്ട് എന്നും പ്രോസിക്യൂഷന് പറഞ്ഞു. പിന്നാലെ പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *