ബൈക്കിന് പിന്നിൽ കാറിടിച്ച് നാല് വയസ്സുകാരൻ മരിച്ചു; മാതാപിതാക്കൾക്ക് പരിക്ക്..
തിരൂരങ്ങാടി : താഴെ ചേളാരിയിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ നാല് വയസ്സുകാരൻ മരിച്ചു.
കടമ്പോട് പന്തല്ലൂർ മദാരി പനങ്കാവിൽ സഅദ് – ഹർഷിദ ദമ്പതികളുടെ മകൻ റിസിൽ ആദം ആണ് മരണപ്പെട്ടത്.
ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു ഈ അപകടം. മമ്പുറത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് സഅദും ഭാര്യയും കുഞ്ഞുമായി ബൈക്കിൽ യാത്ര ചെയ്യുമ്പോൾ പുറകിൽ നിന്ന് വന്ന കാർ ബൈക്കിലിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ റിസിൽ ആദത്തിന് ഗുരുതരമായി പരിക്കേറ്റു.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സഅദിനും ഭാര്യയ്ക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. റിസിൽ ആദത്തിന്റെ മയ്യിത്ത് തുടർ നടപടികൾക്ക് ശേഷം ഇന്ന് കടമ്പോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും…
